നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന രാജ്യദ്രോഹികൾക്ക് പിന്തുണയുമായി കേരളത്തിലെ പിമ്പ് മാധ്യമങ്ങൾ : സ്വാമി ഭദ്രാനന്ദ്

ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്തതിനെ വെല്ലുവിളിച്ചുകൊണ്ട് രാജ്യത്തെ രണ്ട് പൗരന്മാർ എറണാകുളത്ത് നടത്തിയ പത്ര സമ്മേളനത്തിന്റെ വിശദാംശങ്ങൾ കേരളത്തിലെ മയക്കുമരുന്ന് – ജിഹാദി – കമ്മ്യൂണിസ്റ്റ് മാഫിയ സംഘം ജനങ്ങളെ അറിയിക്കാതെ ഒഴിവാക്കിയത് ആർക്ക് വേണ്ടിയാണെന്ന് സമൂഹം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ 85 ശതമാനം വരുന്ന മാധ്യമ പ്രവർത്തകരും രാജ്യവിരുദ്ധ ശക്തികളുടെ ഭാഗമാണെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. എറണാകുളം പ്രസ് ക്ലബ്ബിലെ ചില മാധ്യമ പ്രവർത്തകർ ആരാധ്യനായ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന നിലപാടാണ് കാഴ്ചവെച്ചത്. ആരും തങ്ങളെ മാധ്യമ ധർമ്മം പഠിപ്പിക്കണ്ടെന്നും, കേരളത്തിലെ മാധ്യമ പ്രവർത്തകരാണ് മികച്ചവരെന്നും അവർ നമ്മളോട് പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ തന്നെ തീവ്രവാദ ബന്ധമുള്ള കേരളത്തിലെ മാധ്യമ പ്രവർത്തകരെ എൻ.ഐ.എ സംഘം പൊക്കുന്ന കാഴ്ചയാണ് ഒടുവിൽ കേരളം കണ്ടത്. ആദ്യം ആറുപേരെയും പിന്നീട് ഇരുപത്തി നാലുപേരെയുമാണ് എൻ.ഐ.എ പൊക്കിയത്, എന്നാൽ ഇരുന്നൂറ്റി അൻപതിൽ അധികം വരുന്ന മാധ്യമ പ്രവർത്തകർ കേരളത്തിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദേശസ്നേഹവും ധർമ്മ ബോധവുമില്ലാത്ത ഒരുപറ്റം മാധ്യമ പ്രവർത്തകർ അവിച്ചു വെയ്ക്കുന്ന അമേദ്യമാണ് കേരളത്തിലെ ജനങ്ങൾ വാരിവലിച്ചു കയറ്റുന്നതെന്ന് ഓർക്കുമ്പോളാണ് സങ്കടം. ഒന്ന് ഓർത്തുനോക്കൂ, വരും തലമുറയ്ക്ക് രാജ്യം സ്നേഹവും തിരിച്ചറിവും പകരുന്ന എന്ത് വാർത്തയാണ് കേരളത്തിലെ മാധ്യമ മാമകൾ സമൂഹത്തിന് നൽകുന്നത് ?

ഇന്ത്യ വിരുദ്ധരുടെ സഹായത്തോടെ ലണ്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബി.ബി.സി, രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, ബി.ബി.സിയുടെ പ്രവർത്തനം രാജ്യത്ത് നിരോധിക്കണമെന്നും കൊച്ചിയിൽ വാർത്താ സമ്മേളത്തിൽ ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസി ശ്രീ സുകൃതാനന്ദ സ്വാമികളും ഞാനും എറണാകുളം പ്രസ് ക്ലബ്ബിൽ 30 ജനുവരി 2023ന് നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായും, സായുധ ശേഷിയിൽ നാലാമത്തേതുമായി വളർന്ന ഇന്ത്യയെ തകർക്കാൻ ബ്രിട്ടന്റെ ബി.ബി.സി ശ്രമിക്കുമ്പോൾ അതിന് കുടപിടിക്കുകയാണ് രാജ്യത്തിനകത്തുള്ള ശത്രുക്കൾ. അമേരിക്കയിൽ ഫെഡറൽ ബോർഡ് വിധി പറഞ്ഞാൽ പിന്നെ അതിനെ ചോദ്യം ചെയ്യാൻ ആർക്കും ആവില്ല. അതുപോലെ തന്നെയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധി പറഞ്ഞ കേസിൽ ആർക്കും ചോദ്യം ചെയ്യാൻ അനുവാദമില്ല, അങ്ങനെ സംഭവിച്ചാൽ അത് നമ്മുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിനും രാജ്യത്തെ അപമാനിക്കുന്നതിനും സമമാണ്. അതുകൊണ്ട് തന്നെ പരമോന്നത നീതിപീഠത്തെ അപമാനിക്കുന്ന ബി ബി സിയുടെ വിവാദ ഡോക്യൂമെന്ററിയെ രാജ്യസ്നേഹികൾക്ക് അംഗീകരിക്കാനാവില്ല. ദേശവിരുദ്ധ സംഘടനകളുടെ ഗൂഢാലോചനയുടെ ഫലമാണ് ബി.ബി.സി ഡോക്യൂമെന്ററിയെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യൻ ഒറ്റുകാരുടെ പേരുകൾ വൈകാതെ പുറത്തു വരുമെന്നും മാധ്യമങ്ങളോട് അറിയിച്ചു.

കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച് ഇന്ത്യ വിരുദ്ധത നിലപാട് തെളിയിച്ചിട്ടുള്ള സ്‌ഥാപനമാണ് ബി.ബി.സി. രാജ്യത്തിന് വേണ്ടി ശബ്ദിക്കാതെ ബി.ബി.സിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് രാജ്യത്തെ ഒരു കൂട്ടം ദേശവിരുദ്ധർ. രാജ്യദ്രോഹ നാണയത്തിന്റെ ഇരുവശങ്ങളായി പ്രവർത്തിക്കുന്നവരാണ് സി.പി.എമ്മും കോൺഗ്രസും എന്നതിന്റെ തെളിവാണ് ബ്രിട്ടീഷ് മാധ്യമത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള അവരുടെ നിലവിളികളും സമരങ്ങളും. ബ്രിട്ടനേയും അമേരിക്കയേയും കുത്തക മുതലാളിമാരെന്ന് ആക്ഷേപിക്കുകയും അതേസമയം, കോവിഡ് കാലത്ത് ബ്രിട്ടന്റേയും അമേരിക്കയുടേയും അവാർഡുകൾ വാങ്ങാൻ വഴിവിട്ട ശ്രമങ്ങൾ നടത്തിയവരുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ എന്നത് ജനം മറന്നിട്ടില്ല. ലോകത്ത് ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി മുന്നേറുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കലാപമുണ്ടാക്കാൻ ബി.ബി.സി ഗൂഢാലോചന നടത്തുന്നത്. 1880 മുതൽ 1920 വരെയുള്ള ബ്രിട്ടീഷ് കൊളോണലിസത്തിന്റെ കാലത്ത് 1.65 മില്യൺ ഇന്ത്യക്കാരെയാണ് ബി.ബി.സിയുടെ പൂർവ്വീകരാൽ കൊല്ലപ്പെട്ടത്. ഇതിനെ കുറിച്ച് കൂടി ഒരു ഡോക്യുമെന്ററി എടുക്കാൻ ബി.ബി.സി തയാറാകുമോ ? വർഷങ്ങളോളം ഇന്ത്യയെ കൊള്ളയടിച്ച, ഇന്ത്യൻ സ്ത്രീകളെ ബലാത്സംഗം ചെയ്ത, ഇന്ത്യക്കാരെ പച്ചക്ക് ചുട്ടെരിച്ച ഒരു വർഗ്ഗത്തിന്റെ ഭാഗമായ ബി.ബി.സിയെ പിന്തുണയ്ക്കുന്നവരെ എങ്ങനെ ന്യായീകരിക്കണമെന്ന് രാജ്യ സ്നേഹികൾക്ക് അറിയില്ല. കോൺഗ്രസും – സി.പി.എമ്മും ഇതിന് കൂട്ട്  നിൽക്കുന്നത് ധർമ്മമാണോ ? കോൺഗ്രസിന്റേയും – സി.പി.എമ്മിന്റേയും ഇത്തരം നയങ്ങൾ രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതല്ലേ ?

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് ഇന്ത്യയെ ഒറ്റികൊടുത്തവരുടെ അതേ ആത്മാക്കളാണ് പുതിയ രൂപത്തിൽ ഇന്ന് ബി.ബി.സിയെ പിന്തുണച്ചുകൊണ്ട് രംഗത്തു വരുന്നത്. സുഭാഷ് ചന്ദ്ര ബോസിനെ ചെരുപ്പ് നക്കിയെന്ന് ആക്ഷേപിച്ചവർ സുഭാഷ് ചന്ദ്ര ബോസിന്റെ പേരിൽ ദ്വീപിന് പേരിട്ട സന്ദർഭത്തിൽ തന്നെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കുമെന്ന് ആരും കരുതിയില്ല. ഇന്ത്യയാണോ, ബ.ബി.സിയാണോ വലുതെന്ന് കോൺഗ്രസും – സി പി എമ്മും രാജ്യത്തോട് വ്യക്തമാക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു. ബി.ബി.സിക്കെതിരെ നിയമപോരാട്ടത്തിന് രാജ്യം തയ്യാറാവണം. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ ഇന്ത്യയിൽ നാല് ലക്ഷം കിലോമീറ്റർ റോഡുകളാണ് ഉണ്ടായിരുന്നത്, ഇന്നത് 62 ലക്ഷം കിലോമീറ്ററായി വർദ്ധിച്ചു. റോഡ് വലിപ്പത്തിൽ അമേരിക്ക കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് നമ്മുടെ ഇന്ത്യയാണ്. ലോകത്തെ റെയിൽവേ നെറ്റ്‌വർക്കിൽ ഇന്ത്യ ഏഷ്യയിൽ ഒന്നാമതും, ലോകത്ത്  രണ്ടാമതുമാണ്. ഇന്ത്യയുടെ ഇത്തരം വളർച്ച കണ്ട് സഹിക്കാൻ കഴിയാത്ത ബ്രിട്ടന്റെ മനോവേദനയ്ക്ക് പരിഹാരം നൽകാൻ ഇന്ത്യക്കുള്ളിൽ ഇരുന്നു രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് രാജ്യം മാപ്പ് നൽകില്ല. രാജ്യത്തെ പരമോന്നത നീതിപീഠത്തേയും പ്രധാന മന്ത്രിയേയും അപമാനിക്കാൻ ആരേയും അനുവദിക്കില്ല എന്നും ഞാൻ കേരളത്തിലെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എന്തുകൊണ്ട് ഇതൊന്നും നിങ്ങൾ അറിഞ്ഞില്ല ? ചിന്തിക്കുക !

0 Comments

Your email address will not be published. Required fields are marked *